സ്പാനിഷ് ലീഗ്; ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസ്സിക്കോ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. നെയ്മറും അലക്‌സി സാഞ്ചസുമാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. റോഡ്രിഗസ് റയലിന്റെ ആശ്വാസ ഗോള്‍ നേടി.


സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് ബാഴ്‌സലോണയുടെ ജയം. ക!ഴിഞ്ഞ സീസണിലെ തോല്‍വിക്ക് മധുര പ്രതികാരമാണ് ബാഴ്‌സയുടെ ജയം. മല്‍സരത്തിന്റെ തുടക്കത്തില്‍ ബാഴ്‌സയുടെ കടന്നാക്രമണമാണ് കണ്ടത്. 19 ാം മിനിറ്റില്‍ ആന്ദ്ര ഇനിയസ്റ്റയുടെ പാസില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ ബാഴസയ്ക്കായി ആദ്യ ഗോള്‍ നേടി.

പിന്നീട് സൂപ്പര്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ഗാരത് ബെയിലും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ആദ്യ പകുതി അവസാനിക്കും മുന്‍പ് ഗാരത് ബെയിലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 78 ാം മിനിറ്റില്‍ വീണ്ടുമെത്തി ബാഴ്‌സയുടെ രണ്ടാം ഗോള്‍. അലക്‌സി സാഞ്ചസിന്റെ ബൂട്ടില്‍ നിന്നാണ് ഈ മനോഹര ഗോള്‍.

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിവീണത് റയലിനെ നിരാശരാക്കി. റോഡ്രിഗസാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈംമിലായിരുന്നു റോഡ്രിഗസിന്റെ ഗോള്‍

You must be logged in to post a comment Login