സ്പിന്‍ മികവില്‍ വീണ്ടും ഇന്ത്യ

 മിര്‍പുര്‍ : ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ ടെന്‍ റൗണ്ടിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യമല്‍സരത്തില്‍ പാകിസ്താനെ തോല്പിച്ച ഇന്ത്യ മുന്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെയും അതേ മാര്‍ജിനില്‍ തോല്‍പ്പിച്ചു. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ രണ്ടുപന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനയയക്കുകയായിരുന്നു..കഴിഞ്ഞ  രണ്ട് മാച്ചും ഇന്ത്യ ജയിച്ചത് സ്പിന്നര്‍മാരുടെ മികവിലാണ്. കഴിഞ്ഞ കളിയിലെ പോലെ രണ്ടു വിക്കറ്റെടുത്ത അമിത് മിശ്രയാണ് ഇത്തവണയും കളിയിലെ കേമന്‍.
18 റണ്‍സ് മാത്രം വഴങ്ങിയാണ് മിശ്ര രണ്ട് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്. പുറത്താവാതെ 62 റണ്‍സ് നേടിയ രോഹിത് ശര്‍മയും 54 റണ്‍സെടുത്ത വിരാട് കോലിയുമാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്
വിജയത്തോടെ ലോകകപ്പിന്റെ സെമിഫൈനലിലേക്കുള്ള ഇന്ത്യയുടെ പാത സുഗമമായി. കളിച്ച രണ്ട് മല്‍സരങ്ങളും ജയിച്ച ഇന്ത്യ രണ്ടാം ഗ്രൂപ്പില്‍ നാല് പോയന്റോടെ മുന്നിട്ടുനില്‍ക്കുകയാണ്.

You must be logged in to post a comment Login