സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഗൂഗിള്‍ എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി ഒരു സന്തോഷവാര്‍ത്ത.നിങ്ങളെ സഹായിക്കാനായി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിള്‍ എത്തുന്നു. ആന്‍ഡ്രോയിഡ് 2.2 നും ഇതിന് മുകളിലുമുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
പുതിയ സേവനം ഓഗസ്റ്റ് അവസാനത്തോടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് അറിയുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്നറിയപ്പെടുന്ന സേവനം സൗജന്യമായി ഉപയോഗിക്കാനാകും. നേരത്തെ തന്നെ ആപ്പിളും വിന്‍ഡോസും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്.

nexus

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ വിലപ്പെട്ട രേഖകള്‍ സുരക്ഷിതമയി സൂക്ഷിക്കാന്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ സഹായകമാകുമെന്ന് ആന്‍ഡ്രോയിഡ് പ്രോജക്ട് മാനേജര്‍ ബെഞ്ചമിന്‍ പോയിസ് പറഞ്ഞു. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ സേവനം ലഭ്യമായ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും റിംഗ് ചെയ്യിക്കാന്‍ കഴിയും.

കാണാതായ ഫോണ്‍ അടുത്ത് എവിടെയെങ്കിലും ആണെങ്കില്‍ റിംഗ് കേട്ട് കണ്ടെത്താനാകും. അതേസമയം, സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടത് പുറത്താണെങ്കില്‍ ഗൂഗിള്‍ മാപ്പ് സംവിധാനം ഉപയോഗിച്ചു കണ്ടെത്താനാകും. ഫോണ്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ മാപ്പ് ഉപയോഗിച്ച് കണ്ടെത്താനാകും. ഇതിനുപുറമെ ഫോണ്‍ നഷ്ടപ്പെട്ട ഉടനെ സെറ്റിലെ വിലപ്പെട്ട രേഖകള്‍ നശിപ്പിക്കാനും ഇതിലൂടെ സാധിക്കും.

 

 

You must be logged in to post a comment Login