സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ സി വിപണിയില്‍; വില 5999 രൂപ

കൊച്ചി: മോട്ടോറോള മൊബിലിറ്റിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, മോട്ടോ സി വിപണിയിലെത്തി. ഫോണിന്റെ വില 5999 രൂപ. ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് സോഫ്റ്റ്‌വെയര്‍, 12.5 സെമി ഡിസ്‌പ്ലേ, 1 ജിബി മെമ്മറി റാം, ഓട്ടോഫോക്കസ് 5 എംപി പിന്‍ക്യാമറ, 2 എംപി സെല്‍ഫി മുന്‍ ക്യാമറ, 2350 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ മൈക്രോ സിം എന്നിവയാണ് പ്രത്യേകതകള്‍.

മോട്ടോ സി, മോട്ടോ സി പ്ലസ് രൂപകല്‍പ്പനയില്‍ ഒരുപോലെയാണെങ്കിലും, ഫീച്ചേഴ്‌സില്‍ വ്യത്യസ്തമാണ്. പേള്‍ വൈറ്റ്, സ്റ്റാറി ബ്ലാക്ക് കളറുകളിലാണ് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുക.

You must be logged in to post a comment Login