സ്മാര്‍ട്ട് നമോ പുറത്തിറങ്ങി

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലുളള സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി.  സ്മാര്‍ട്ട് നമോ സാഫ്രണ്‍ വണ്‍, സ്മാര്‍ട്ട് നമോ സാഫ്രണ്‍ ടു എന്നിങ്ങനെ രണ്ട് വ്യത്യസ്ത  മോഡലുകളാണ്  എത്തിയിരിക്കുന്നത്.പൊതുവിപണിയില്‍ ഇറങ്ങിയില്ലെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട് ഫോണുകള്‍ ബുക്ക് ചെയ്യാം. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ ഫോണ്‍ ലഭിക്കും.
smart-namo
അഞ്ച് ഇഞ്ച് വലിപ്പമുള്ള ഫോണില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും വിവിധ സ്‌റ്റോറേജ് ഓപ്പറേഷനുകളും ഉണ്ട്. ആന്‍ഡ്രോയിഡിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മോഡിയുമായി ബന്ധപ്പെട്ട വീഡിയോകളും, ദൃശ്യങ്ങളും ആപ്ലിക്കേഷനുകളും ഫോണുകളുടെ സവിശേഷതയാണ്.

സ്മാര്‍ട്ട് നമോ വണ്ണിന് 18,000 മുതല്‍ 24,000 രൂപ വരെയാണ് വില. സ്മാര്‍ട്ട് നമോ ടുവിന് 24,000 രൂപയാണ് വില.

You must be logged in to post a comment Login