സ്മാര്‍ട്ട് ഫോണുകള്‍ ഇനി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാം

charging
സ്മാര്‍ട്ട്‌ഫോണുകളില്‍ ചാര്‍ജ് നില്‍ക്കുന്നില്ലെന്നോര്‍ത്ത് ഇനി ആകുലപ്പെടേണ്ടതില്ല. ഇതിനൊരു പരിഹാരമാണ് ‘ഫ്‌ളെക്‌സിബിള്‍ സൂപ്പര്‍കപ്പാസിറ്റേഴ്‌സ്’ എന്ന സാങ്കേതികവിദ്യ.സ്മാര്‍ട്ട് ഫോണുകള്‍ സെക്കന്‍ഡുകള്‍ കൊണ്ട് ചാര്‍ജ് ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. 18 മാസത്തിനിടെയില്‍ ഈ സാങ്കേതികവിദ്യ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ നിമിഷ നേരം കൊണ്ട് ചാര്‍ജ് ചെയ്യാനും കൂടുതല്‍ സമയം ചാര്‍ജ് കുറയാതെ നിലനിര്‍ത്തുവാനും  ഈ സാങ്കേതികവിദ്യ സഹായിക്കും.

You must be logged in to post a comment Login