സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യയിലും

സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയിലേക്ക്. ഈ മാസം 25 മുതല്‍ ഇവ റീട്ടേയില്‍ വിപണിയില്‍ ലഭ്യമാകും.49,900 രൂപയാണ് നോട്ട് ത്രീക്ക് സാംസങ് ഇന്ത്യയിലെ വില.കമ്പനി ഇന്ത്യയിലിറക്കുന്ന ഏറ്റവും വില കൂടിയതും മുന്തിയ സൗകര്യങ്ങളുള്ള ഫോണും കൂടിയാണ് നോട്ട് ത്രീ. 168 ഗ്രാമാണ് ഭാരം.ആന്‍ഡ്രോയ്ഡ് വിഭാഗത്തില്‍ പെട്ട ഈ  ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് ആയിരിക്കും.
Samsung-Galaxy-Note-2-vs-S3-12

13 മെഗാ പിക്‌സലിന്റെ ക്യാമറയാണ് ഫോണിലുളളത്. കറുപ്പ്, വെളുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭ്യമാണ്. 24 മണിക്കൂര്‍ ബാക്ക് അപ് ഉള്ള 3,200 എംഎഎച്ച് ബാറ്ററിയാണ് നോട്ട് ത്രീയിലുള്ളത്. ഫോണില്‍ നോട്ട് എടുക്കുന്നതിനും വിവിധ ആപഌക്കേഷനുകളിലേക്കു പ്രവേശിക്കുന്നതിനും എസ് പെന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

galaxy-gear-samsung-corp

സാംസങിന്റെ ആദ്യ സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും വിപണിയില്‍ ലഭ്യമാകും. ഒരു സ്മാര്‍ട് ഫോണിന്റെ സൗകര്യങ്ങളെല്ലാമുളള വാച്ചിന്റെ വില 22,990 രൂപയാണ്.1.63 ഇഞ്ചാണ് ഗീയറിന്റെ സ്‌ക്രീന്‍ വലിപ്പം. 1.9 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി ഗീയറിലുള്ളത്.

 

 

You must be logged in to post a comment Login