സ്മാര്‍ട്ട് ഫോണ്‍ വരുന്നു, ദൈവത്തിന്റെ സ്വന്തം പേരില്‍

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. സ്മാര്‍ട്രോണ്‍ (smartron) എന്ന ഇന്ത്യന്‍ കമ്പനിയാണ് സച്ചിന്റെ പേരില്‍ ഫോണ്‍ പുറത്തിറക്കുന്നത്. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി.ഫോണ്‍ (srt.phone) എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്.

സച്ചിനും സഹഉടമയായ സ്ഥാപനമാണ് സ്മാര്‍ട്രോണ്‍ മെയ് മൂന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാകും എസ്ആര്‍ടി ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

View image on Twitter

ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന മധ്യനിര ഫോണാകും എസ്ആര്‍ടി എന്നാണ് വിവരം. സ്മാര്‍ട്രോണിന്റെ രണ്ടാമത്തെ ഫോണാകും എസ്ആര്‍ടി. 5.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ 2016 മെയില്‍ പുറത്തിറക്കിയ സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ (smartron t.phone) ആണ് കമ്പനിയുടെ ആദ്യ ഫോണ്‍.

മോട്ടോറോള ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ആയിരുന്ന അമിത് ബോണിയെ അടുത്തിടെ സ്മാര്‍ട്രോണ്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രസിഡന്റായി നിയമിച്ചിരുന്നു. കമ്പനിയുടെ ബ്രാന്‍ഡിങ് ചുമതല ഇപ്പോള്‍ ഇദ്ദേഹത്തിനാണ്.

You must be logged in to post a comment Login