സ്മാര്‍ട് മെസ്സേജിങ് ആപ്ലിക്കേഷനായ അലോയുടെ പ്രവര്‍ത്തനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു

കാലിഫോര്‍ണിയ: സ്മാര്‍ട് മെസ്സേജിങ് ആപ്ലിക്കേഷനായ അലോയുടെ പ്രവര്‍ത്തനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം നല്‍കുന്ന ആപ്ലിക്കേഷനാണ് അലോ. സെര്‍ച്ച് ആപ്ലിക്കേഷനായ ഗൂഗിള്‍ അസിസ്റ്റന്റുമായി സംയോജിപ്പിച്ചായിരുന്നു അലോയുടെ പ്രവര്‍ത്തനം. ആലോയ്ക്ക് നീക്കിവെച്ചിരുന്ന നിക്ഷേപം മരവിപ്പിച്ചതായും ഗൂഗിള്‍ വ്യക്തമാക്കി. എന്നാല്‍ 2019 മാര്‍ച്ച് 19 വരെ അലോയുടെ സേവനം ലഭ്യമാകും. അതിനുമുമ്പ് അലോയില്‍ ഉപഭോക്താക്കള്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരവുമുണ്ട്.

You must be logged in to post a comment Login