സ്മിത്തിനേയും മറികടന്ന് ഇന്ത്യന്‍ നായകന്റെ തേരോട്ടം; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമന്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മറ്റൊരു നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായി വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്മിത്തിനേക്കാള്‍ അഞ്ച് പോയിന്റിന് മുന്നിലാണ് ഇന്ത്യന്‍ നായകന്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്‌ലി.ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുമ്പോള്‍ റാങ്കിംഗില്‍ രണ്ടാമതായിരുന്നു കോഹ്‌ലി. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേരിടുന്ന സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാംസ്ഥാനത്ത്.

എന്നാല്‍, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പ്രകടനം കോഹ്‌ലിയെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചു. മത്സരം ഇന്ത്യ തോറ്റെങ്കിലും രണ്ട് ഇന്നിംഗ്‌സിലുമായി 200 റണ്‍സ് നേടിയ കോഹ്‌ലിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുമ്പോള്‍ റാങ്കിംഗില്‍ രണ്ടാമതായിരുന്നു കോഹ്‌ലി. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേരിടുന്ന സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാംസ്ഥാനത്ത്. എന്നാല്‍, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പ്രകടനം കോഹ്‌ലിയെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചു. മത്സരം ഇന്ത്യ തോറ്റെങ്കിലും രണ്ട് ഇന്നിംഗ്‌സിലുമായി 200 റണ്‍സ് നേടിയ കോഹ്‌ലിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ടെസ്റ്റ് കരിയറിലെ 22ാം സെഞ്ചുറിയും, രണ്ടാം ഇന്നിംഗ്‌സില്‍ 17ാം അര്‍ധസെഞ്ചുറിയും നേടിയ കോഹ്‌ലി തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇംഗ്ലണ്ട് മണ്ണില്‍ കോഹ്‌ലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു ഇത്.

You must be logged in to post a comment Login