സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഒ.വി.ബി.എസ് സമാപിച്ചു

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഈവര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ജൂലൈ 25,26,27 തീയതികളില്‍ നടത്തപ്പെട്ടു. ജൂലൈ 25ന് വ്യാഴാഴ്ച രാവിലെ 10 മണിയോടുകൂടി വികാരി ഫാ. അലക്‌സ് കെ. ജോയി നിലവിളക്ക് കൊളുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ ഒ.വി.ബി.എസ് നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഡയറക്ടര്‍ സ്റ്റീവ് കുര്യന്‍, ഫാ. ജോണ്‍ പപ്പന്‍, റെജി വര്‍ഗീസ്, വര്‍ഗീസ് മാത്യു, ടോം മാത്യൂസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജു ജോയി സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് നടന്ന ദിവസങ്ങളില്‍ ഫാ ജോണ്‍ പാപ്പന്‍, ഡോ. അലക്‌സ് തോമസ് എന്നിവര്‍ വേദപഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഗാന പരിശീലനം, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് എന്നിവയ്ക്കു പുറമെ മറ്റ് വിനോദ പരിപാടികളുംനടത്തപ്പെട്ടു.

സമാപന ദിവസമായ ശനിയാഴ്ച വൈകിട്ട് വര്‍ണ്ണശബളമായ റാലിയും തുടര്‍ന്ന് സമാപന മീറ്റിംഗും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ സമാപന ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജു ജോയി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറഞ്ഞു. സന്ധ്യാ നമസ്കാരത്തോടെ ഈവര്‍ഷത്തെ ഒ.വി.ബി.എസ് ക്യാമ്പ് സമംഗളം പര്യവസാനിച്ചു.

 

 

You must be logged in to post a comment Login