സ്റ്റീലെ ചൊവ്വാഴ്ച വരും

കാത്തിരിപ്പിനൊടുവില്‍ അശോക് ലേയ്‌ലന്‍ഡിന്റെ എംപിവി ശ്രേണിയില്‍പ്പെട്ട ‘സ്റ്റീലെ എത്തുന്നു. ഈ വരുന്ന ചൊവ്വാഴ്ചയാണു ‘സ്റ്റീലെ വിപണിയില്‍ എത്തുക. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് ഈ എം പി വിയുടെ ആദ്യരൂപം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്നു രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ‘സ്റ്റീലെ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത്.

നിസ്സാന്റെ എം പി വിയായ ‘ഇവാലിയയ്ക്ക് അശോക് ലേയ്‌ലന്‍ഡ് ഒരുക്കുന്ന രൂപാന്തരമാണു ‘സ്റ്റീലെ. പക്ഷേ ‘ഇവാലിയയില്‍ നിന്നു ‘സ്റ്റീലെയിലെത്തുമ്പോള്‍ പ്രകടമായ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  ചെന്നൈയ്ക്കടുത്ത്  റെനോ – നിസ്സാന്‍ നിര്‍മാണശാലയില്‍ നിന്നാവും ‘സ്റ്റീലെടെയും പിറവി.
Ashok_Leyland_Stile
‘ഇവാലിയയ്ക്കു കരുത്തേകുന്ന 1.5 ലീറ്റര്‍, കെ നയന്‍ കെ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ‘സ്റ്റീലെയിലുമുള്ളത്. പക്ഷേ ട്യൂണിങ്ങിലെ വ്യത്യാസം മൂലം ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്ത് 74 ബി എച്ച് പിയായി കുറയും.. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സാണു ട്രാന്‍സ്മിഷന്‍. ‘ഇവാലിയയെ അപേക്ഷിച്ച് 43 കിലോഗ്രാം ഭാരക്കുറവ് ഉള്ളതിനാല്‍ ‘സ്റ്റീലെക്കു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത ലീറ്ററിന് 19.5 കിലോമീറ്ററാണ്.

ബേസ്, എല്‍ എസ്, എല്‍ എക്‌സ് എന്നീ മൂന്നു വകഭേദങ്ങളില്‍ ‘സ്റ്റീലെ വില്‍പ്പനയ്ക്കുണ്ടാവും.

You must be logged in to post a comment Login