സ്റ്റേജിലേക്ക് കയറി വന്ന് അവള്‍ എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു; എന്റെ സമ്മതമില്ലാതെ അവരുടെ നാക്ക് എന്റെ മുഖത്ത് വെച്ചു; മീ ടൂവില്‍ വ്യത്യസ്തമായൊരു വിവാദം; നടിയ്‌ക്കെതിരെ ആരോപണവുമായി മറ്റൊരു നടി രംഗത്ത്

മുംബൈ: ലോകം മുഴുവന്‍ ഇപ്പോള്‍ മീ ടൂ വിവാദത്തിന്റെ പിടിയിലാണ്. സ്ത്രീകള്‍ പുരുഷന്‍മാരില്‍ നിന്ന് നേരിട്ട അതിക്രമങ്ങള്‍ ഒരു പേടിയും കൂടാതെ മീ ടൂവിലൂടെ ഇപ്പോള്‍ മറനീക്കി പുറത്തു വരികയാണ്. പുരുഷന്മാരായ സഹപ്രവര്‍ത്തകരെ കുറിച്ചായിരുന്നു ഇതുവരെ ആരോപണങ്ങള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നടിക്കെതിരെ ആരോപണവുമായി മറ്റൊരു നടി തന്നെ മീ ടൂവിലൂടെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. അതിഥി മിത്തല്‍ എന്ന നടിയ്‌ക്കെതിരെ ആരോപണവുമായി കനീസ് സുര്‍ക്കയെന്ന കോമഡി താരമാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രശസ്തയായ കോമഡി താരവും നടിയും, എഴുത്തുകാരിയുമാണ് കനീസ് സുര്‍ക്ക. ഇന്ത്യയിലെ ആദ്യത്തെ വനിതാ സാന്റഡ് അപ്പ് കോമഡി താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കനീസ് സുര്‍ക്ക. 2016 ല്‍ നടന്ന സംഭവമാണ് മീ ടൂ ക്യാംപെയിനിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്റ്റേജ് ഷോ നടക്കുന്നതിനിടെ നടി അതിഥി സ്‌റ്റേജില്‍ കയറി വരികയും തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുമെന്നുമാണ് കനീസിന്റെ ആരോപണം

‘എനിക്ക് സംഭവിച്ച കാര്യം നിങ്ങളെല്ലാവരോടും തുറന്ന് പറയുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. നൂറ് കണക്കിന് ആളുകള്‍ നിറഞ്ഞിരുന്ന സദസിന് മുന്നില്‍ വെച്ച് അതിഥി മിത്തല്‍ സ്റ്റേജിലേക്ക് കയറി വന്ന് എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു. എന്റെ സമ്മതമില്ലാതെ അവരുടെ നാക്ക് എന്റെ മുഖത്ത് വെച്ചു. ആ സമയത്തും ഞാന്‍ സ്‌റ്റേജില്‍ നില്‍ക്കുകയായിരുന്നു’. എന്നാണ് കനീസ് സുര്‍ക്ക സംഭവത്തെക്കുറിച്ച് പറഞ്ഞത്.

അതിഥിയുടെ പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കേണ്ട അവസ്ഥയായിരുന്നു എനിക്ക്. മറ്റൊരു വഴിയും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഓരോ വ്യക്തിയ്ക്കും അവരുടേതായ അതിര്‍വരമ്പുകളുണ്ട്. എന്നാല്‍ അവര്‍ അതെല്ലാം ലംഘിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് കണ്ടപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് അവര്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നീട് അതിനെ എതിര്‍ത്തും സംസാരിച്ചു. ഇതെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കുകയും വേദനിപ്പിച്ചെന്നും കനീസ് സുര്‍ക്ക പറയുന്നു.

മീ ടൂ വിലൂടെ എല്ലാവരും വെളിപ്പെടുത്തുന്നത് കണ്ടപ്പോള്‍ തുറന്ന് പറയാന്‍ തനിക്കും പ്രചോദനമായി. മീ ടൂ വിലൂടെ മുന്നോട്ട് പോവുകയാണ്. ഇന്നലെ നല്ലൊരു സുഹൃത്തിനെ പോലെ ഞാന്‍ അവരോട് സംസാരിച്ചു. എനിക്ക് നല്‍കിയ വേദനയില്‍ നിന്നും മുക്തമാവാന്‍ പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ അവരോട് പറഞ്ഞിരുന്നു. അതിഥിയ്‌ക്കെതിരെ കനീസ് നടത്തിയ ആരോപണത്തില്‍ ആരാധകരടക്കം എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

അതേസമയം കനീസിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ നടിയോട് അതിഥി മീത്തല്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്. ‘2016 ജനുവരിയില്‍ മുംബൈയില്‍ നിന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു. കനീസ് സുര്‍ക്കയായിരുന്നു പരിപാടി നയിച്ചിരുന്നത്. സ്റ്റേജിലെത്തിയ ഞാന്‍ കനീസിന് ചുണ്ടില്‍ ഉമ്മ കൊടുത്തിരുന്നു. അവിടെ നാക്ക് കൊണ്ട് ഒന്നും ചെയ്തിട്ടില്ല. അതൊരു തമാശയായിരുന്നെന്നും നടി പറയുന്നു. മാത്രമല്ല അതൊരിക്കലും ലൈംഗികതയോടുള്ള താല്‍പര്യമല്ലായിരുന്നു. ഞാനിപ്പോള്‍ കനീസ് സുര്‍ക്കയുടെ സാഹചര്യം എന്തായിരുന്നെന്ന് തിരിച്ചറിഞ്ഞു. അവളുടെ പരിമിതികള്‍ ഞാന്‍ ലംഘിച്ചിരിക്കുകയാണ്’. അതില്‍ വളരെയധികം വിഷമുണ്ടെന്നും അതിഥി പറയുന്നു.

You must be logged in to post a comment Login