സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ഡിസംബര്‍ 24 വരെ അപേക്ഷിക്കാം

image

സെക്കന്ഡറി, നോണ് വൊക്കേഷണല ഹയര്‌സെക്കന്ഡറി അധ്യാപക നിയമനത്തിന് ഏര്‌പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2017 ഫിബ്രവരി 12ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയില് അന്പത് ശതമാനത്തില് കുറയാതെ മാര്ക്ക് അല്ലെങ്കില് തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില് ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എല് ടി.ടി.സി, ഡി.എച്ച്.ടി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള് ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി/എസ്.ടി വിഭാഗത്തില്‌പ്പെടുന്നവര്ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില് ഒന്നുമാത്രം നേടിയവര്ക്ക് താഴെ പറയുന്ന നിബന്ധനകള്പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പി.ജി. ബിരുദം മാത്രം നേടിയവര് ബി.എഡ് കോഴ്‌സ് അവസാന വര്ഷം പഠിച്ചുകൊണ്ടിരിക്കുന്നവര് ആയിരിക്കണം.

അവസാന വര്ഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവര്ക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം. മേല് പറഞ്ഞ അടിസ്ഥാന നിബന്ധന പ്രകാരം (ഒന്ന് രണ്ട്) സെറ്റ് പരീക്ഷ എഴുതുന്നവര് അവരുടെ പി.ജി / ബി.എഡ് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസായ സര്ട്ടിഫിക്കറ്റുകള് സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്; ഒരു വര്ഷ സില്‌സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

You must be logged in to post a comment Login