സ്റ്റോക്‌ഹോം ഓപ്പണ്‍ കിരീടം അര്‍ജന്റീനയുടെ ഡെല്‍പോട്രോയ്ക്ക്

tennis

സ്റ്റോക്‌ഹോം: അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്ക്ക് എടിപി കിരീടം. സ്റ്റോക്‌ഹോം ഓപ്പണ്‍ ഫൈനലില്‍ അമേരിക്കന്‍ താരം ജാക്ക് സോക്കിനെ 7-5, 6-1ന് തോല്‍പിച്ചാണ് ഡെല്‍പോട്രോ കിരീടം സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ഡെല്‍പോട്രോ 2014ല്‍ സിഡ്‌നിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് ഇതിനുമുമ്പ് എടിപി ചൂടിയത്.

പുരുഷ ടെന്നീസിലെ ലോക 63 നമ്പറായ ഡെല്‍പോട്രോ 2009ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ്. ഇപ്പോള്‍ നടക്കുന്ന ഡേവിസ് കപ്പില്‍ ഡെല്‍പോട്രേയുടെ മികവില്‍ അര്‍ജന്റീന ഫൈനലില്‍ എത്തിയിരുന്നു. സെമിയില്‍ ആന്‍ഡി മുറെ നയിച്ച ബ്രിട്ടനെയാണ് തോല്‍പിച്ചത്. അടുത്തമാസം നടക്കുന്ന ഫൈനലില്‍ ക്രൊയേഷയാണ് എതിരാളി.

You must be logged in to post a comment Login