സ്ലോ ‘കില്ലറാ’യി കീടനാശിനികള്‍

കീടനാശിനികള്‍ എന്നു കേള്‍ക്കുന്നതു തന്നെ ഇപ്പോള്‍ നമുക്കു ‘ഭയമാണ്. ഏതാഹാരത്തില്‍ എപ്പോള്‍ ഇവ ഉണ്ടാകും എന്ന ആശങ്ക, ഇവ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്ത, ഇതൊക്കെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനു ശേഷമാണ് മലയാളിയെ കൂടുതലായും അലട്ടാന്‍ തുടങ്ങിയത്.കീടങ്ങളെ നിയന്ത്രിക്കാനാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നതെങ്കിലും ഇവ നമ്മുടെ പ്രകൃതിയെയും ജീവജാലങ്ങളെയും വിഷമയമാക്കുന്നു. കീടനാശിനിയുമായുള്ള സമ്പര്‍ക്കം പല രീതിയിലുമാവാം, കീടനാശിനി പ്രയോഗിച്ച ‘ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം മൂലമോ, കീടനാശിനിപ്രയോഗം മൂലം തന്നെയോ, കൃഷിയിടങ്ങളില്‍ നിന്നോ ഒക്കെ സം’വിക്കാം. എന്തു തന്നെയായാലും ഒരളവില്‍ കൂടിയാല്‍ ഇവ ജീവനാശിനികളായി മാറും.

ഒരു രാസപദാര്‍ഥത്തിന് വിഷമായി പ്രവര്‍ത്തിക്കാനുള്ള കഴിവിനെയാണ് വിഷവീര്യം എന്നു പറയുന്നത്. ഓരോ രാസപദാര്‍ഥത്തിന്റെയും വിഷവീര്യം വ്യത്യാസപ്പെട്ടിരിക്കും. അതോടൊപ്പം വിഷവുമായുള്ള സമ്പര്‍ക്കവുമനുസരിച്ചാണ് അപകടസാധ്യത നിര്‍ണയിക്കാനാവുന്നത്. കീടനാശിനി മനുഷ്യരെ വ്യത്യസ്തമായി ബാധിക്കുന്നു. അവരുടെ പ്രായം, ആരോഗ്യം, ജീവിതസാഹചര്യം ഇതെല്ലാം വിഷബാധയുടെ തീവ്രതയെ ബാധിക്കുന്നു. കുട്ടികള്‍ക്ക് ചില രാസപദാര്‍ഥങ്ങള്‍ വിഘടിച്ചു പുറത്തു കളയുന്നതിന് ബുദ്ധിമുട്ടുണ്ടാവും, അതുമൂലമാണ് കുട്ടികള്‍ കീടനാശിനിക്ക് കൂടുതലായി വിധേയരാകുന്നത്. ശൈശവഘട്ടത്തിലെ ചെറിയ വിഷബാധ പോലും ഹോര്‍മോണ്‍ തകരാറുകള്‍ക്കും മറ്റു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമായിത്തീരുന്നു. ആസ്തമ പോലെയുള്ള ശ്വാസകോശരോഗബാധയുള്ളവരുടെ കാര്യവും ഇതുപോലെ തന്നെയാണ്.

Pesticides India

പ്രധാനമായും 3 മാര്‍ഗങ്ങളിലൂടെയാണ് കീടനാശിനി മനുഷ്യശരീരത്തിലെത്തുന്നത്. പെട്ടെന്ന് ബാഷ്പീകരിക്കുന്നവ ശ്വസനത്തിലൂടെയും അല്ലാത്തവ കീടനാശിനി കലര്‍ന്ന ‘ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഉള്ളിലെത്തുന്നു. കീടനാശിനി കൈകാര്യം ചെയ്യുകയോ തളിക്കുകയോ ചെയ്യുന്നവര്‍ക്ക് തൊലിപ്പുറത്തിലൂടെ കീടനാശിനി ഉള്ളിലെത്താനുള്ള സാദ്ധ്യത കൂടുതലാണ്.ഒരു വിഷവസ്തു ഒരൊറ്റ പ്രാവശ്യം, വളര ചെറിയ സമ്പര്‍ക്കം കൊണ്ടു തന്നെ മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഉണ്ടാക്കുന്ന അപകടത്തെ അക്യൂട്ട് വിഷബാധയെന്നും, ദീര്‍ഘകാലമായി ഒരു വിഷപദാര്‍ഥവുമായി ഇടപഴകുകയോ വളരെ ചെറിയ അളവില്‍ ഉള്ളിലെത്തിക്കൊണ്ടിരിക്കുകയോ ചെയ്താല്‍ ക്രോണിക് വിഷബാധയെന്നും പറയാം.\

 

ഇത് ഒരു പ്രത്യേക സൂചിക ഉപയോഗിച്ചാണളക്കുന്നത്. പരീക്ഷണത്തിനുപയോഗിക്കുന്ന മൃഗങ്ങളില്‍ പകുതിയെണ്ണത്തിനെ കൊല്ലാന്‍ വേണ്ട കീടനാശിനിയുടെ അളവാണ് ലീതല്‍ഡോസ് 50 (എല്‍.ഡി.ഫിഫ്റ്റി). അതു തിട്ടപ്പെടുത്തുന്നത് മില്ലിഗ്രാം/കിലോഗ്രാം ശരീര’ഭാരം വെച്ചാണ്. ലീതല്‍ഡോസ് 50 ഏറ്റവും കൂടിയ കീടനാശിനികള്‍ മനുഷ്യര്‍ക്ക് ഏറ്റവും അപകടം കുറഞ്ഞതായിരിക്കും. ഈ അളവ് കുറയുന്തോറും മനുഷ്യര്‍ക്കുള്ള അപകടസാധ്യത കൂടുതലായിരിക്കും.

You must be logged in to post a comment Login