സ്വകാര്യമായി പലരും വലിയവന്റെ കൂടെയാണ്: ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ മാത്രമേ ദിലീപിന് അവകാശമുള്ളൂ, അല്ലാതെ നടി കേസ് അട്ടിമറിച്ചതാണോ നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടോ എന്നൊക്കെ തെളിയിക്കേണ്ടത് പൊലീസാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ഇത്തരം പ്രസ്താവനകളിലൂടെ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്വകാര്യമായി പലരും വലിയവന്റെ കൂടെയാണെങ്കില്‍ പോലും മാധ്യമ പിന്തുണ, സര്‍ക്കാര്‍ കേസ് കൊണ്ടു പോയ രീതി, ശക്തമായി അന്വേഷിക്കണം. അത് പലര്‍ക്കും ധൈര്യം നല്‍കുന്നതായി. ഇക്കാര്യത്തില്‍ ആക്രമിക്കപ്പെട്ട നടി ഒരു മാതൃകയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കുറ്റക്കാര്‍ ആരാണെന്ന് കണ്ടുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുക വരെയേ ആയിട്ടുള്ളൂ. എന്തായാലും കേസ് നടക്കട്ടെ, വിധി വരട്ടെ അപ്പോള്‍ കൃത്യമായ അഭിപ്രായം പറയാമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

You must be logged in to post a comment Login