സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമായി സൗദി മന്ത്രാലയം

 


സൗദി:  രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് എണ്‍പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ സൗദി മന്ത്രാലയം. റിയല്‍ എസ്‌റ്റേറ്റ്, കോണ്‍ട്രാക്ടിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാണ് തീരുമാനം.  ഇതിനായുള്ള ധാരണപത്രത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ ഒപ്പുവെച്ചു കഴിഞ്ഞു. 80,000 തൊഴിലവസരങ്ങളില്‍ സൗദി യുവതീയുവാക്കള്‍ക്ക് അവസരം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഈ വര്‍ഷം തന്നെ ആരംഭിക്കുന്ന പദ്ധതി 2020ഓടെ പൂര്‍ത്തിയാകും.  ലക്ഷ്യ പ്രാപ്തിക്കാവശ്യമായ രീതിയില്‍ നിയമനിര്‍മ്മാണം നടത്തിയും, നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളും ഒന്നിച്ച് പ്രവര്‍ത്തിക്കും.  പദ്ധതിയുടെ വിജയത്തിനായി വിദഗ്ദ്ധരുടെ സംയുക്ത സംഘം രൂപീകരിക്കും.

ഫലപ്രദമായ നടത്തിപ്പ് ഉറപ്പാകുന്നതിനായി വിശദമായ പ്ലാനുകള്‍ നല്‍കുകയും പതിവായി പുരോഗതി വിലയിരുത്തുകയും ചെയ്യും. തൊഴില്‍സാമൂഹിക വികസന, പാര്‍പ്പിട മന്ത്രാലങ്ങളും ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ഫണ്ട്, സൗദി ചേംബേഴ്‌സ് കൗണ്‍സില്‍, സൗദി  കോണ്‍ട്രാക്ടേഴസ്  അതോറിറ്റി  തുടങ്ങിയവയാണ്  ഇതിനായുള്ള  ധാരണാപത്രത്തില്‍  ഒപ്പുവെച്ചത്.

You must be logged in to post a comment Login