സ്വന്തം കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്ന് ഷെറിന്റെ രക്ഷിതാക്കള്‍ പിന്മാറി

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളായ സിനി മാത്യൂസും, വെസ്‌ലി മാത്യൂസും സ്വന്തം കുട്ടിയ്ക്കു വേണ്ടിയുള്ള അവകാശ വാദം ഒഴിഞ്ഞുകൊടുത്തു.

ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കന്‍ കോടതി തടഞ്ഞിരുന്നു. ഷെറിന്റെ മരണത്തില്‍ ഇവര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷിതാവെന്ന ഉത്തരവാദിത്വം നിറവേറ്റാനാവില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശ വാദം ഉപേക്ഷിക്കുകയാണെന്ന് കോടതിയെ അറിയിച്ചത്.

അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് സ്വന്തം മകള്‍ കഴിയുന്നത്. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. സിനി മാത്യൂസ് കൂട്ടുപ്രതിയാണ്.

You must be logged in to post a comment Login