സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; കാട്ടാക്കടയിൽ യുവാവിനെ ഗുണ്ടകൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂ ഉടമയെ ഗുണ്ടകൾ തലയ്ക്കടിച്ചു കൊന്നു. കാട്ടാക്കടയ്ക്ക് സമീപമാണ്  സംഭവം നടന്നത്.

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാഞ്ഞിരംവിള സ്വദേശി സംഗീത് ആണ് കൊല്ലപ്പെട്ടത്. പ്രതികൾ ഒളിവിലാണ്. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. 

You must be logged in to post a comment Login