സ്വപ്നങ്ങൾ പൂവിടുന്ന താഴ്വര_ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക് ഒരു യാത്ര

 

uluppu

വാഗമണ്ണിൽ വാഗമൺ-പുള്ളിക്കാനം റോഡിൽ ചോറ്റ്പാറ ജംഗ്ഷനിൽ നിന്നും ഏകദേശം 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരസാമാന്യ ഇടം.കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു.നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം.

ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്.

തൊടുപുഴയിൽ നിന്ന് മൂലമറ്റം പതിപ്പള്ളി വഴി ഉളുപ്പൂണി എത്തിയപ്പോൾ ആൾ പൊക്കമുള്ള പുൽമേടുകളിലൂടെയുള്ള ജീപ്പ് ചാലുകൾ കാണാം അത് വഴി ഒന്ന് കറങ്ങിയാൽ വ്യത്യസ്തമായ ചില ചിത്രങ്ങൾ മനസ്സിൽ പതിയും … മാസ്മരികതയുള്ള ചിത്രങ്ങൾ… തിരക്കുകളുടെ ലോകത്തു നിന്നും നിശബ്‌ദതയുടെ താഴ്‌വര യിലേക്ക് ഉള്ള യാത്ര മനസിനെ കുളിരണിയിക്കുന്നു.. ആളും അനക്കവുമില്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയാത്ത മൊട്ട കുന്നുകൾ… ഗ്രാമീണതയുടെ മടിത്തട്ടിലെ കർഷക കൂട്ടായ്മകൾ .. പിന്നെ ശുദ്ധമായ അന്തരീക്ഷം… ചിലരുടെ ഭാഷയിൽ പറഞ്ഞാൽ സ്വർഗത്തിൽ എത്തിയ ഒരു ഫീൽ.. ടെന്റ് അടിക്കാൻ പറ്റിയ സ്ഥലമാണ്. പക്ഷേ അട്ട ശല്യം ഉള്ളത്കൊണ്ട് പോകുന്നവർ ഉപ്പ് കരുതുക…

പോകുന്ന വഴി മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ ടണൽ ആസ്വദിച്ച് പോകാവുന്നതാണ്..

മനസ് നിറയാൻ ഇതൊക്കെ ധാരാളം… എന്നാലും ഗ്രാമീണ നിഷ്കളങ്കത നിങ്ങളെ മാടി വിളിക്കും .. ആ വിളി കേൾക്കാതെയിരിക്കാനാവില്ല.. എന്നാൽ പിന്നെ പോയിട്ടു വരാം എലേ.

ഉളുപ്പൂണിയില്‍ എത്തിച്ചേരാന്‍

വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടിൽ പോവുക. വാഗമൺ ടൗണിൽ നിന്നും ഈ റൂട്ടിൽ ഏകദേശം 5km പോയാൽ ചോറ്റുപറ എന്ന ജംഗ്ഷൻ ഇൽ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു.

Thodupuzha – mulamattom and the other towards Uluppuni(directing towards right).
ചോറ്റുപറ ജംഗ്ഷൻ ഇൽ നിന്ന് വീണ്ടും ഒരു 5km സഞ്ചരിച്ചാൽ ഉളുപ്പുനി ഇൽ എത്തിച്ചേരാം.

You must be logged in to post a comment Login