സ്വര്‍ഗവാതില്‍ തുറന്നു

ദൈവ സ്‌നേഹത്തിന്റെ ഭൂമിയിലെ മറ്റൊരു മുഖം തന്നെയായിരുന്നു പുണ്യശ്ലോകനായ മാര്‍ തെയോഫിലോസ്

കാന്‍സറിനെ പ്രതിരോധിച്ച് ഇടയ ശുശ്രൂഷയെ പ്രണയിച്ച ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ അതിജീവനത്തിന്റെ ആദ്ധ്യാത്മീകത പകര്‍ന്ന കര്‍മ്മയോഗിയാണ്. എന്റെ രോഗത്തെ (ശഹഹില)ൈഎന്റെ സൗഖ്യത്തിനാക്കി (wellnsse) തീര്‍ക്കുവാന്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്ക് കഴിയും എന്ന് വിശ്വസിച്ച അദ്ദേഹം പറഞ്ഞു: രോഗം ദൈവം തരുന്ന അനുഗ്രഹമാണ്. എനിക്ക് രോഗം വന്നില്ലായിരുന്നെങ്കില്‍ ഇത്രയും പേര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയില്ലായിരുന്നു. എനിക്കുവേണ്ടി മാത്രമല്ല എല്ലാ രോഗികള്‍ക്കുവേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം!.

അമേരിക്കയിലെ ഹൂസ്റ്റണില്‍ കാന്‍സര്‍ രോഗനിര്‍ണ്ണയ ശേഷം കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് 2013 ജൂലൈ 3-ന് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് രോഗ സൗഖ്യത്തിന്റെ ഈ വേദശാസ്ത്രം പങ്കിട്ടത്. 2013-ലെ കഷ്ടാനുഭവ ശുശ്രൂഷകള്‍ നടത്തുന്നതിനായി കാനഡയിലേക്ക് പോയപ്പോള്‍ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ നടുവേദനയാണ് രോഗലക്ഷണത്തിന്റെ പ്രാരംഭം. ഏപ്രില്‍ 21-ന് ഹൂസ്റ്റണ്‍ സെന്റ് മേരീസില്‍ വി. കുര്‍ബ്ബാനയ്ക്ക് എത്തി. അസഹ്യമായ വേദന ആയിരുന്നെങ്കിലും കുര്‍ബ്ബാന പൂര്‍ത്തീകരിച്ചു. 24-ന് വേദന വര്‍ദ്ധിക്കുകയും നടക്കുന്നതിന് പ്രയാസം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഹൂസ്റ്റണിലെ എല്‍.ബി.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ പരിശോധനയില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്ന് കണ്ടെത്തുകയും വിദഗ്ധ ചികില്‍സ ലഭിക്കുകയും ചെയ്തു.

ഹൂസ്റ്റണില്‍ 29 ദിവസം ആശുപത്രിയിലും തുടര്‍ന്ന് 21 ദിവസം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അരമനയിലും വിശ്രമിച്ചു. ഹൂസ്റ്റണ്‍ ആശുപത്രിയില്‍ തിരുമേനിക്ക് നല്ല പരിചരണവും വിദഗ്ധ ചികില്‍സയും ലഭിച്ചു. ഡോക്ടറമാരും നേഴ്സ്മാരും ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിച്ചു എന്ന് തിരുമേനിയുടെ സ്നേഹിതനായ എബ്രഹം ഈപ്പന്‍ കല്ലൂപ്പാറ (പൊന്നച്ചന്‍) പറഞ്ഞു. ചികില്‍സയില്‍ കഴിഞ്ഞ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിക്കുണ്ടായ ഒരു സ്വപ്‌ന ദര്‍ശനം എബ്രഹാം ഈപ്പന്‍ കല്ലൂപ്പാറയോട് പറഞ്ഞു: ഇന്നലെ നമ്മുടെ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനി എനിക്ക് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടിട്ട് പറഞ്ഞു ‘ആബൂനേ, വേദനകള്‍ എല്ലാം മാറും ആബൂന്‍ സൗഖ്യം പ്രാപിക്കും…
എഴുന്നേല്‍ക്കുവാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹത്തെ മൂന്നാം ദിവസം കട്ടിലില്‍ എഴുന്നേല്‍പ്പിച്ച് ഇരുത്തി.പിന്നീട് സൗഖ്യം അതിശീഘ്രം ആയിരുന്നു. സൗഖ്യാനന്തരം ഹൂസ്റ്റണിലെ നാലു പള്ളികളിലും കുര്‍ബ്ബാനയില്‍ പങ്കെടുത്ത ശേഷമാണ് നാട്ടിലേക്ക് വന്നത് എന്ന് എബ്രഹാം ഈപ്പന്‍ പറഞ്ഞു. അരമന ചാപ്പലിലും കുര്‍ബ്ബാന അര്‍പ്പിച്ചു.

കേരളത്തില്‍ എത്തിയ സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ ജൂലൈ 12-ന് വെള്ളിയാഴ്ച വാകത്താനം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ കുര്‍ബ്ബാന ചൊല്ലി. രോഗസൗഖ്യം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ അറിയിച്ച ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയെക്കുറിച്ച് കുര്‍ബ്ബാന മദ്ധ്യേ സാക്ഷിച്ചു. ഈവാനിയോസ് തിരുമേനിയുടെ മദ്ധ്യസ്ഥത മൂലമാണ് എനിക്ക് സൗഖ്യം ഉണ്ടായതെന്നും ആ പ്രാര്‍ത്ഥനയാണ് എന്നെ ഇവിടെ എത്തിച്ചതെന്നും പ്രസംഗിച്ചു. കാന്‍സറിനെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും അതിജീവിച്ച സാക്ഷ്യമാണ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജീവിതം. ആ പാതയിലാണ് ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായും സഞ്ചരിച്ചത്. രോഗത്തെ അനുഗ്രഹമായി കരുതിയ അദ്ദേഹം പഠിപ്പിച്ചു. രോഗികള്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കും അവര്‍ക്കും അനുഗ്രഹം ലഭിക്കും. രണ്ടു പ്രാര്‍ത്ഥനകളും കൂടിച്ചേരുമ്പോള്‍ അത് വലിയ അനുഗ്രഹമാകും.

എല്ലാ ദിവസവും വി. കുര്‍ബ്ബാന ചൊല്ലിയ പാരമ്പര്യമാണ് സഖറിയ തെയോഫിലോസ് മെത്രാപ്പോലീത്തായുടേത്. വൈദികന്‍ ആയപ്പോള്‍ മുതല്‍ അതു പിന്‍തുടര്‍ന്നു. നിശ്ചയ ദാര്‍ഢ്യത്തോടും വിശ്വാസത്തോടും രോഗത്തേ സമീപിച്ചു. രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും രോഗികളേയും അശരണരേയും സഹായിക്കുകയും ചെയ്തു. നിരന്തര പ്രാര്‍ത്ഥനയില്‍ കാന്‍സറിനെ അഞ്ചുവര്‍ഷം പ്രതിരോധിച്ച് അതിജീവിത പാഠം പുതുതലമുറയ്ക്ക് പകര്‍ന്ന കര്‍മ്മയോഗിയാണ് അദ്ദേഹം. ഇതോടൊപ്പം തന്റെ അവസാന ശ്വാസം വെടിഞ്ഞ എം.വിആര്‍ കാന്‍സര്‍ ഇന്‍സ്റ്റ്യൂട്ടിന്റെ ഉദ്ഘാടത്തിന് തിരുനേി നത്തിയ പ്രസഗവും നമ്മളെ എപ്പോഴും ചിന്തിപ്പിക്കുന്നതാണ്. എന്റെ ഒരു പ്രാര്‍ത്ഥനയുൂണ്ട്. നിങ്ങള്‍ ആരും കാന്‍സര്‍ രോഗികള്‍ ആകാതെ ഇരിക്കട്ടെയെന്ന്… എന്നാല്‍ ഞാന്‍ ഒരു കാന്‍സര്‍ രോഗിയാണ് ഒന്നല്ല,രണ്ട് കാന്‍സര്‍ രോഗമാണ് എന്റെ ദൈവം എനിക്ക് തന്നത്. കാന്‍സര്‍ രോഗികള്‍ക്ക് നമ്മുടെ ആരോഗ്യവും സമ്പത്തും പങ്കുവെയ്ക്കുവാന്‍ കഴിയണം.

*************
സമൂഹവും സഭയും ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം; മാര്‍ തെയോഫിലോസ്. പുണ്യ ജീവിതം കൊതിച്ച്, വിട്ടുവീഴചയില്ലാത്ത വിശുദ്ധിയുടെ മാര്‍ഗത്തിലൂടെ, പുണ്യ ജീവിതം നയിച്ച് ദൈവത്തിന്റെ കരങ്ങളും നിസഹായരുടെ സ്നേഹിതനുമായി മാറിയ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് ഈ നൂറ്റാണ്ടിലെ മലങ്കര സഭയുടെ ഒരു വിശുദ്ധന്‍ എന്നെനിക്കു സാക്ഷിക്കുവാന്‍ സാധിക്കും.
സെമിനാരി ജീവിതത്തിന്റെ ഒന്നാം വര്‍ഷാവസാനം മുതല്‍ അടുത്തറിഞ്ഞ ആത്മബന്ധം. കോട്ടയം സ്റ്റുഡന്റ് സെന്ററില്‍ കുറച്ചുകാലത്തെ ഒരുമിച്ചുള്ള വാസം. (ഫാ.പി.സി. ചെറിയാന്‍, ഫാ. ജോര്‍ജ് കുര്യന്‍,ഡീക്കന്‍. എം.സി.ചെറിയാന്‍, ഡീക്കന്‍ രാജു വര്‍ഗീസ്) ആര്‍ക്കും ഉപദേശം നല്‍കാതെ സ്വജീവിതം സന്ദേശമാക്കി അനേകര്‍ക്ക് വഴികാട്ടിയായി മാറിയ പുണ്യ ജീവിതം.; എനിക്കും. ഒരു ശെമ്മാശനായിരിക്കെത്തന്നെ നിഷ്ഠയുള്ള ഒരു ജീവിതം സ്വീകരിച്ച ഒരു യഥാര്‍ത്ഥ സന്യാസി. മറ്റുള്ളവരെ സ്നേഹിച്ചത് ഉപാധികള്‍ കൂടാതെ. അശരണര്‍ക്ക് കൂട്ടുകാരനായത് മറ്റുള്ളവരുടെ ശ്രദ്ധ നേടാനായിരുന്നില്ല; മറിച്ച്, ദൈവത്തിന്റെ ഭൂമിയിലേക്ക് നീളുന്ന കരങ്ങളായിത്തീരാനായിരുന്നു. ദൈവ കരങ്ങളുടെ ആ സ്പര്‍ശമേറ്റ അനേകം നിരാലംബരായ മനുഷ്യര്‍ ഇന്നും ഈ ഭൂമിയിലുണ്ട്; അവര്‍ക്ക് പറയാനുണ്ടാകും ഏറെ സാക്ഷ്യങ്ങള്‍.

80 കളില്‍ ശെമ്മാശനായിരിക്കെ കോട്ടയം ബസ്സ്റ്റാന്റില്‍ വണ്ടി കാത്തു നില്‍ക്കുമ്പോഴുള്ള ഒരു സംഭവം. ഒരു മനുഷ്യന്‍ വന്ന് ഭക്ഷണത്തിനായി കൈ നീട്ടി. ആ മനുഷ്യന്റെ ദയനീയ ഭാവം കണ്ട് ഒരു സമൃദ്ധമായ ഭക്ഷണത്തിന്റെ കാശു തന്നെ നല്‍കി ശെമ്മാശന്‍. (അതു നല്‍കിക്കഴിഞ്ഞ് ശെമ്മാശന്റെ പേഴ്സും ഏതാണ്ട് കാലി). ബസു വരാന്‍ കാത്തു നില്‍ക്കെ ആ മനുഷ്യന്‍ അല്പ്പം അകലെയുള്ള ഒരു കടയില്‍ നിന്നു ഭക്ഷണത്തിനു പകരം ഒന്നല്ല, ഒരു പാക്കറ്റു സിഗററ്റ് വാങ്ങുന്നതാണ് ഞങ്ങള്‍ കണ്ടത്. ഞങ്ങള്‍ പിറകെ കൂടി അയാളുമായി കലഹിച്ചു.പക്ഷെ വൈകിട്ട് ശെമ്മാശന്‍ പറഞ്ഞതിങ്ങനെ ദൈവം ആണ് വിധികര്‍ത്താവ്, നമ്മളല്ല;പണം എങ്ങനെ ചിലവഴിക്കണം എന്നറിയാത്ത അയാളെ എന്തിനു പഴിക്കണം. ഭക്ഷണമായിരുന്നു അയാള്‍ക്ക് നല്‍കേണ്ടിയിരുന്നത്; അതു എന്റെ കുറ്റം പിന്നീടുള്ള അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തികളിലെല്ലാം തന്നെ ഈ തത്വം അദ്ദേഹം സ്വീകരിച്ചിരുന്നതായി എനിക്ക ്തോന്നിയിട്ടുണ്ട്.

ദൈവ സ്നേഹത്തിന്റെ ഭൂമിയിലെ മറ്റൊരു മുഖം തന്നെയായിരുന്നു പുണ്യശ്ളോകനായ മാര്‍ തെയോഫിലോസ്. മലങ്കര സഭയിലെ അനേകം ആളുകള്‍ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ അഭയം തേടുകയും സഭ അദ്ദേഹത്തെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്യുന്ന നാളുകള്‍ 50 വര്‍ഷങ്ങള്‍ക്കകം ഉണ്ടാവും എന്നു തന്നെയാണ് എന്റെ വിശ്വാസം. മര്‍ത്തോമ്മാ ശ്ളീഹായുടെ ജീവകാരുണ്യ പാതയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നൂറ്റാണ്ടില്‍ മാര്‍ ഒസ്ത്താത്തിയോസിനു ശേഷം ഈ സഭ കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹിയും.
ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഭയുടെ നെടുനായകത്വത്തില്‍ അഗ്രഗണ്യനായിരുന്നു. ആത്മീയ പരിവര്‍ത്തനത്തിന്റെ തേജോമയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

You must be logged in to post a comment Login