സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഗൗണ്‍; വില 85,000 പൗണ്ട്

ആഭരണപ്രിയര്‍ക്കായി പുതുവര്‍ഷസമ്മാനമൊരുക്കി പ്രശ്‌സതരാകാനുളള തയ്യാറെടുപ്പിലാണ് ഒരു ടര്‍ക്കിഷ് ജ്വല്ലറി. വെറുമൊരു പുതുവര്‍ഷസമ്മാനമല്ല ജ്വല്ലറിയുടേത്. സമ്മാനം കൊണ്ട് എല്ലാവരെയും ഞെട്ടിക്കാനുളള തയ്യാറെടുപ്പിലാണ് ഇവര്‍. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു ഗൗണാണ് ഇത്. ഏകദേശം 85,000 പൗണ്ടാണ് ഇതിന്റെ വില.
thumb_large_gold
ടര്‍ക്കിയിലെ ഇസ്മീറിലുള്ള അഹമെദ് അറ്റ്കാനാണ് ഈ വസ്ത്രം നിര്‍മ്മിച്ചത്. വിലപിടിച്ച 78,000 കഷണം മെറ്റലുകളാല്‍ നിര്‍മ്മിച്ച മെഷ് പോലുള്ള ഫാബ്രിക് കൊണ്ടാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 3 കിലോഗ്രാമാണ് സ്വര്‍ണ്ണഗൗണിന്റെ ഭാരം. നിരവധി സ്വര്‍ണ്ണ ഗൗണുകള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ഇതില്‍ എട്ട് ഗൗണുകള്‍ ഇപ്പോള്‍ തന്നെ വിറ്റുകഴിഞ്ഞു.

ഇതിന് മുന്‍പ് കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടി വിശ്വ സുന്ദരി ഐശ്വര്യ റായ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഗൗണ്‍ അണിഞ്ഞിരുന്നു.

You must be logged in to post a comment Login