സ്വര്‍ണക്കടത്ത്: എയര്‍ ഇന്ത്യക്ക് റവന്യൂ ഇന്റലിജന്‍സിന്റെ കത്ത്

ചില ജീവനക്കാര്‍ സ്വര്‍ണക്കടത്ത് നടത്തുന്നതും ഇതിന് കൂട്ട് നില്‍ക്കുന്നതും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കാണിച്ച് റവന്യു ഇന്റലിജന്‍സ് എയര്‍ ഇന്ത്യക്ക് കത്ത് നല്‍കി. ഇത് തടയാന്‍ നടപടി സ്വീകരിക്കണം. ജീവനക്കാരുടെ പരിശോധന കര്‍ശനമാക്കണമെന്നും റവന്യു ഇന്റലിജന്‍സ് ഡയറക്ടര്‍ നജീബ്ഷ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രോഹിത് നന്ദന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് കേസിപ്പെട്ട ജീവനക്കാരുടെ വിശദവിവരങ്ങളും റവന്യു ഇന്റലിജന്‍സ് ചോദിച്ചിട്ടുണ്ട്.
Gold_price
ദുബായില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നിന്നും 1.84 കോടി രൂപയുടെ സ്വര്‍ണ്ണവും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിനടുത്തുള്ള ബാത്ത്‌റൂമില്‍ നിന്നും 32 കിലോയുടെ സ്വര്‍ണ്ണബിസ്‌ക്കറ്റുകളും റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തിരുന്നു.

You must be logged in to post a comment Login