സ്വര്‍ണക്കടത്ത് കേസ്: ഫയാസിന്റെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. നാലു തവണയായി ഫയാസ് കടത്തിയത് 60 കിലോ സ്വര്‍ണമാണെന്ന് സി.ബി.ഐ ഹൈകോടതിയില്‍ അറിയിച്ചു.

ഫയാസിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പ്രതികളെ കണ്ടത്തൊനാകുമെന്നും കോടതി ചുണ്ടിക്കാട്ടി. ഫയാസിന്റെ ഉന്നതതല ബന്ധങ്ങളെകുറിച്ച് അന്വേഷിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു.

You must be logged in to post a comment Login