സ്വര്‍ണക്കടത്ത് : ഫയസിന് ജാമ്യമില്ല

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ഫയസിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഫയസിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Fayas2
യുവതികളെ ഉപയോഗിച്ച് 20 കിലോ സ്വര്‍ണം വിമാനത്താവളം വഴി കടത്തിയ കേസിലാണ് ഫയസ് പിടിയിലായത്. ഫയസ് പലതവണ നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയതായും ഇയാള്‍ക്ക് അന്താരാഷ്ട്ര മാഫിയാബന്ധങ്ങളുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login