സ്വര്‍ണക്കടത്ത്: ഫിറമോസയുടെയും റാഹിലയുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫിറമോസയുടേയും റാഹിലയുടേയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. എയര്‍ഹോസ്റ്റസുമാരടക്കം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് റവന്യു ഇന്റലിജന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു.

മുഖ്യപ്രതികള്‍ വലയിലാകാത്തതിനാലും കേസില്‍ ജ്വല്ലറി ഉടമകള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാലും റാഹിലക്കും ഫിറമോസക്കും ജാമ്യം നല്‍കരുതെന്നും ഡിആര്‍ഐ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login