സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു;വില വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചു. എട്ടു ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം സ്വര്‍ണക്കട്ടി, വെള്ളി, പ്ലാറ്റിനം എന്നിവയുടെ തീരുവയും ഉയര്‍ത്തിയിട്ടുണ്ട്.എട്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത്.
gold_1200783f
ഏഴു ശതമാനമായിരുന്ന സ്വര്‍ണക്കട്ടിയുടെ ഇറക്കുമതി തീരുവ ഒന്‍പത് ശതമാനമായും ആറു ശതമാനമായിരുന്ന വെള്ളിയുടേത് പത്ത് ശതമാനവുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനത്തിന്റേത് എട്ടില്‍ നിന്ന് പത്തു ശതമാനമായും വര്‍ധിപ്പിച്ചു.ഇറക്കുമതി തീരുവ ഉയര്‍ത്തിയ സാഹചര്യത്തില്‍ വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയരും. തീരുവ വര്‍ധിപ്പിച്ചത് വഴി 4,830 കോടി രൂപയുടെ അധികവരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 

 

You must be logged in to post a comment Login