സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്നു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 22,560 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,820 രൂപയായി. സ്വര്‍ണവിപണിയില്‍ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ .
അന്താരാഷ്ട്ര വിപണിയില്‍ 1325.30 ഡോളറാണ് ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന്. അന്താരാഷ്ട്ര വിപണിയിലെ വിലകുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 1325.30 ഡോളറാണ് ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന്. ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന് വലിയ പങ്കാണുള്ളത്.
സ്വര്‍ണ വിപണിയുടെ പത്തരമാറ്റ് ആഘോഷദിനമായാണ് ധന്തെരസ് ആഘോഷിക്കപ്പെടുന്നത്. ലക്ഷ്മിദേവിയെ പൂജിക്കുന്ന ദീപാവലി ഉല്‍സവാഘോഷത്തിന്റെ ആദ്യദിനമായ ഇന്ന് സ്വര്‍ണം, വെള്ളി ഉള്‍പ്പെടെ വിലപിടിച്ച വസ്തുക്കളും വീട്ടുപകരണങ്ങളും വാങ്ങുന്നത് വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണു വിശ്വാസം. എന്നാല്‍, സ്വര്‍ണ്ണ വ്യാപാരത്തില്‍ നേരിയ ഇടിവുണ്ടായെങ്കിലും വ്യാപാരത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കടയുടമകള്‍ പറയുന്നത്.
You must be logged in to post a comment Login