സ്വര്‍ണവില കുറഞ്ഞു ; പവന് 20,520

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,565 രൂപയിലുമെത്തി. അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. വാരാന്ത്യം 1238 ഡോളറിലായിരുന്നു സ്വര്‍ണം. പവന്‍ 20,320 രൂപയില്‍ നിന്ന് 20,640 രൂപയിലേക്കു കയറിയാണ് കഴിഞ്ഞയാഴ്ചത്തെ വ്യാപാരം അവസാനിച്ചത്.

You must be logged in to post a comment Login