സ്വര്‍ണവില കുറഞ്ഞു; പവന് 22,640 രൂപ

സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 40 രൂപ കുറഞ്ഞ് 22,640 രൂപയായി. ഗ്രാമിന് അഞ്ചു രൂപ താഴ്ന്ന് 2,830 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയായി പവന്‍വില വലിയ മാറ്റമില്ലാതെ കയറിയിറങ്ങി നീങ്ങുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 3.50 ഡോളര്‍ ഉയര്‍ന്ന് 1,245.50 ഡോളറിലെത്തി.

You must be logged in to post a comment Login