സ്വര്‍ണവില കുറഞ്ഞു

ഇന്നലെയുണ്ടായ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും താഴ്ന്നു. പവന് 80 രൂപ താഴ്ന്ന് 22,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2790 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
goldwwwwwwww
ശനിയാഴ്ച 22,400 രൂപയായിരുന്ന പവന്‍വില തിങ്കളാഴ്ച 22,320 രൂപയായി കുറഞ്ഞെങ്കിലും ചൊവ്വാഴ്ച 22,400 രൂപയില്‍ തിരിച്ചെത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് ബുധനാഴ്ച വീണ്ടും 22,320 രൂപയായി കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1313.50 ഡോളറാണ്.

You must be logged in to post a comment Login