സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു. പവന്‌ 320 രൂപയാണ്‌ കുറഞ്ഞത്‌. ഗ്രാമിന്‌ 40 രൂപ കുറഞ്ഞ്‌ 2880 രൂപയായി. രൂപയുടെ വിലയില്‍ ഉണ്ടായ നേരിയ വര്‍ധനവും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ്‌ സ്വര്‍ണവിലയില്‍ പ്രകടമായത്‌. പവന്‌ 23,040 രൂപയാണ്‌ ഇന്നത്തെ സ്വര്‍ണവില.


ഈ മാസം 19നാണ്‌ ഒടുവിലായി സ്വര്‍ണവില കൂടിയത്‌. പവന്‌ 320 രൂപയുടെ വര്‍ധനാണ്‌ അന്നുണ്ടായത്‌. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ആയിരത്തിലധികം രൂപയുടെ വര്‍ധനവാണ്‌ സ്വര്‍ണവിലയ്‌ക്കുണ്ടായത്‌.

You must be logged in to post a comment Login