സ്വര്‍ണവില കൂടി; പവന് 22,680 രൂപ

സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 22,680 രൂപയായി. കഴിഞ്ഞ രണ്ടു ദിവസമായി 22,560 രൂപ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നു വില കൂടിയത്. രാജ്യാന്തരവിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
GOLD_ORNAMENTS_1442040f

ഒരു പവന്‍ സ്വര്‍ണത്തിന് 22,560 രൂപയിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. ഇടയ്ക്കു കുറഞ്ഞ് 22,240 രൂപ വരെയായിരുന്നു.

You must be logged in to post a comment Login