സ്വര്‍ണവില കൂടി

സ്വര്‍ണവില വ്യാഴാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,700 രൂപയായി.
gold
ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് വ്യാഴാഴ്ച നേരിയ തോതില്‍ വില ഉയര്‍ന്നത്.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 4.80 ഡോളര്‍ കുറഞ്ഞ് 1,311.50 ഡോളറായി.

You must be logged in to post a comment Login