സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,240 ആയി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,530 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച പവന്‍വില 2,530 രൂപയായിരുന്നു. വ്യാഴാഴ്ച വില 80 രൂപ കൂടി 2,540 രൂപയിലെത്തിയത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2.52 ഡോളര്‍ കുറഞ്ഞ് 1,211.68 ഡോളറിലെത്തി.

You must be logged in to post a comment Login