സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,690 രൂപയും പവന് 21,520 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്.

കഴിഞ്ഞ ദിവസം 21,360 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയായത്.

You must be logged in to post a comment Login