സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,600 രൂപ

 

മുംബൈ: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. 24,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,075 രൂപയുമായി.

വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.എന്നാൽ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം.അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1313 ഡോളർ എന്ന നിരക്കിലാണ്. അതോടൊപ്പം രാജ്യത്തെ സ്വർണഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണം ഇപ്പോൾ 750 മുതൽ 800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയിൽ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്. ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്രവിപണിയിൽ സ്വർണവില 1400 ഡോളർ കടക്കുമെന്നാണ് പ്രവചനം.

You must be logged in to post a comment Login