സ്വര്‍ണ്ണക്കടത്തിന്റെ വാഹകരായി വിമാന ജീവനക്കാരും

ഫയാസിന്റെ അറസ്‌റ്റോടെ സ്വര്‍ണ്ണക്കടത്തിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചവര്‍ക്ക തെറ്റി. കാരണം, ഫയാസിതിലെ ചെറുമീന്‍ മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ ഇനിയും പിടിക്കപ്പെടാനുണ്ട്. പണ്ടും സ്വര്‍ണ്ണക്കടത്തുണ്ടായിരുന്നു. എന്നാല്‍, വന്‍ തോതില്‍ കൂടിയിരിക്കുകയാണ് ഇന്ന്. പക്ഷോ ഞെട്ടിക്കുന്ന ഒരു സത്യമാണ് ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത് വലിയ വലിയ വിമാന കമ്പനികളിലെ ജീവനക്കാരാണ്.

വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ സ്വര്‍ണ്ണക്കടത്ത് പുതുമാര്‍ഗ്ഗം  തേടുനുണ്ടെന്നാണ്‌ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.  പൈലറ്റുമാര്‍ അടക്കമുള്ള കാബിന്‍ക്രൂ ജീവനക്കാരെയാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. ഇന്നലെ കള്ളക്കടത്തിന് ശ്രമിച്ച എയര്‍ഹോസ്റ്റസിനെ അറസ്റ്റ് ചെയ്തതോടെ സ്വര്‍ണ്ണക്കടത്ത് കൂടുതല്‍ നടന്നതായി തെളിവു ലഭിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ ഇതിനു മുന്‍പും ഇവര്‍ സ്വര്‍ണ്ണം കടത്തിയതായി പറയുന്നു.

ഇതുമാത്രമല്ല സ്വര്‍ണ്ണം കൊണ്ട് ഉപകരണങ്ങള്‍ ഉണ്ടാക്കി അതില്‍ വെള്ളിപൂശി കടത്തുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട.  ഇലക്ട്രണിക്ക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചും രഹസ്യ അറകളില്‍ സൂക്ഷിച്ചും സ്വര്‍ണ്ണം കടത്താറുണ്ട്. എന്നാല്‍, ഇതൊക്കെ പണ്ടു മുതല്‍ കോള്‍ക്കാറുള്ളതായിരുന്നു. ചെന്നൈ, കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴിയാണ് കൂടുതല്‍ സ്വര്‍ണ്ണക്കടത്തുക്കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

You must be logged in to post a comment Login