സ്വര്‍ണ്ണക്കടത്ത്: ഫായിസിനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ ഫായിസിനായി സഹോദരന്‍ ഫൈസല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കള്ളക്കടത്ത് ഇടപാടില്‍ ഫൈസലിന് കസ്റ്റംസ് തിരയുന്നതിനിടെയാണ് ഇത്. അതുകൊണ്ട് ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ക്കും.

അതേസമയം, മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരേ ആരോപണമുയര്‍ന്നതിനു തൊട്ടുപിന്നാലെ മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടേയും നേതാക്കള്‍ക്ക് ഫയാസുമായി അടുപ്പമുണ്ടെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ലീഗിന്റെ തലമുതിര്‍ന്ന നേതാക്കളായ ഇ. അഹമ്മദ്, കെ.സി. അബു എന്നിവരുമായി ഫയാസ് സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും പുറത്തായിട്ടുണ്ട്.
fayas
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആക്രമണത്തിനു സിപിഎം തയാറെടുക്കുമ്പോഴാണ് ടിപി വധക്കേസിലെ പ്രതികളായ സിപിഎം നേതാവ് പി. മോഹനന്‍, കൊലയാളി സംഘാംഗങ്ങളായ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ ഫയാസ് നേരില്‍ക്കണ്ടെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

ജയില്‍  ഓഫീസറുടെ മുറിയിലായിരുന്നു  25 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയെന്ന്  പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം സ്ഥിരീകരിച്ചതായാണു റിപ്പോര്‍ട്ട്. ഇതോടൊപ്പം, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഫയാസിന്റെ അടുത്ത ബന്ധുക്കളുടെ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുത്ത വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

You must be logged in to post a comment Login