സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി-  സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 21,160 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണു സ്വര്‍ണത്തിനു വില കുറയുന്നത്. പവന് ഇന്നലെ രണ്ടു തവണയായി 400 രൂപ കുറഞ്ഞിരുന്നു.

2,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിക്കുന്നത്.

You must be logged in to post a comment Login