സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യയെ പിന്‍തള്ളി ചൈന ഒന്നാമതെത്തി

സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യയെ പിന്‍തള്ളി ചൈന ഒന്നാമതെത്തി. ഈ വര്‍ഷം ഇതുവരെ 1006 ടണ്‍ സ്വര്‍ണമാണ് ചൈന ഇറക്കുമതി ചെയ്തത്. ഇന്ത്യയുടെ ഇറക്കുമതി 600 ടണ്‍ മാത്രമാണ്. അതേസമയം, ചൈനയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന സ്വര്‍ണം നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
gold1111111-640x480
ചൈനയില്‍ സാമ്പത്തികവളര്‍ച്ച താഴ്ന്നത് നിക്ഷേപകരെ സ്വര്‍ണത്തിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചു. കറന്റ അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകരിച്ച നയങ്ങളാണ് ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവുണ്ടാകാന്‍ കാരണം. ഇതേസമയം, അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും,ബംഗ്ലാദേശിലും സ്വര്‍ണഇറക്കുമതി വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.പാക്കിസ്ഥാനിന്റെ സ്വര്‍ണഇറക്കുമതിയില്‍ 400 ശതമാനം വര്‍ധനവുണ്ടായി എന്ന കണ്ടെത്തല്‍ അധികൃതര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

You must be logged in to post a comment Login