സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞു

സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 21,520 രൂപയായി. ഗ്രാമിന് 60 രൂപയാണ് ഇന്നു കുറഞ്ഞത്. 2,690 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന് ഇന്നു വില. കഴിഞ്ഞ രണ്ടുദിവസമായി പവന് 680 രൂപയാണ് കുറഞ്ഞത്. 22,000 ആയിരുന്നു ഇന്നലെ വില. കഴിഞ്ഞമാസം 28നു 22,200 ല്‍ എത്തിയ സ്വര്‍ണവില മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നലെയാണ് 200 രൂപ കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.

ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സ്വര്‍ണത്തിന്റെ വില പവന്മേല്‍ 480 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 2690 രൂപ നിരക്കിലാണ് വ്യാപാ!രം നടക്കുന്നത്. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

You must be logged in to post a comment Login