സ്വര്‍ണ വില വര്‍ധിച്ചു

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. സ്വര്‍ണം പവന്‌ 400 രൂപ കൂടി 23,040 രൂപയായി. ഗ്രാമിന്‌ 50 രൂപ കൂടി 2880 രൂപയായി. ഇന്നലെ പവന്‌ 440 രൂപ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ ഓഹരി വിപണിയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവും സ്വര്‍ണത്തില്‍ നിക്ഷേപമിറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതാണ്‌ സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകാന്‍ കാരണം.

You must be logged in to post a comment Login