സ്വവര്‍ഗരതി: കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി. 377 വകുപ്പിന്റെ നിയമ സാധുത മാത്രമേ പരിശോധിക്കുകയുള്ളൂ.പങ്കാളികള്‍ തമ്മിലുള്ള നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു.

അതേസമയം, ഈ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് പുറത്താണെന്ന് കേന്ദ്രം പറഞ്ഞു.

You must be logged in to post a comment Login