സ്വവര്‍ഗരതി; വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി

supreme court
ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മതപ്രകാരമുളള സ്വവര്‍ഗ രതി കുറ്റകരമെന്ന വിധി പുനപരിശോധിക്കണമെന്ന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടു. വിധി സ്വവര്‍ഗ രതി കുറ്റകരമാണെന്ന 2013ലെ വിധിയാണ് പുനപരിശോധനയ്ക്കായി അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നത്. വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട എട്ടോളം തിരുത്തല്‍ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് പുന:പരിശോധനാ തീരുമാനം.

പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സമ്മതപ്രകാരമുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലൈ രണ്ടിനു ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയില്‍ സ്വവര്‍ഗരതി ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ്.

ഈ വിധിക്കെതിരെ സ്വവര്‍ഗരതിക്കാരുടേയും ഭിന്ന ലിംഗക്കാരുടേയും സംഘടന നാസ് ഫൗണ്ടേഷന്‍ അടക്കം സമര്‍പ്പിച്ച തിരുത്താല്‍ ഹര്‍ജികളാണ് വിധി പുനപരിശോധിക്കാന്‍ പശ്ചാത്തലമൊരുക്കിയത്.

You must be logged in to post a comment Login