സ്വവർഗരതി; നിർണ്ണായക സുപ്രീംകോടതി വിധി ഇന്ന്

SC to produce crucial verdict on homosexuality today

സ്വവർഗരതി നിയമപരമാക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. നിലവിൽ സെക്ഷൻ 377 ൽ വരുന്ന സ്വവർഗരതി ക്രിമിനൽ കുറ്റമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.

സ്വവർഗരതി നിയമപരമാക്കണമെന്ന ഹർജിയിൽ നടന്ന മാരത്തോൺ വാദങ്ങൾക്കിടെ ഇത് ക്രിമിനൽ കുറ്റമല്ലെന്ന തരത്തിൽ നിരവധി സൂചനകൾ മുമ്പ് ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. സ്വവർഗരതി എന്നത് പ്രകൃതിവിരുദ്ധമല്ലെന്നത് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത് ശ്രദ്ധേയമായിരുന്നു. എൽജിബിടി വിഭാഗത്തെ കുറിച്ചുള്ള മുൻവിധികളും തെറ്റിധാരണകളും കാരണം അവർക്ക് അടിസ്ഥാന ചികിത്സ പോലും ലഭിക്കുന്നില്ലെന്നും സ്വവർഗാനുരാകികൾക്ക് വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങൾ അവരെ എതിർ ലിംഗത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും ഇതോടെ ജീവിതകാലമുഴുവൻ മാനസിക സംഘർഷങ്ങൾക്ക് ഇത് വഴിയൊരുക്കുന്നുവെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടിരുന്നു.

You must be logged in to post a comment Login