സ്വാതന്ത്ര്യദിനസമ്മാനമായി ഗൂഗിള്‍ നല്‍കുന്നത് മൂന്നുകോടി

ലോകത്തെ ഏറ്റവും വലിയ ജനധിപത്യ രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഗൂഗിളും ഒരുങ്ങുന്നു. നാല് യുവപ്രതിഭകള്‍ക്കായി മൂന്നു കോടി രൂപ വീതം സമ്മാനം നല്‍കിയാണ് ഗൂഗിള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.ഇന്ത്യന്‍ ജനതയുടെ ആവേശത്തേയും പുരോഗമന ചിന്താഗതിയേയും മാനിച്ചുകൊണ്ടാണ് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് സംഘടനകള്‍ക്കായി ഗ്ലോബല്‍ ഇംപാക്ട് അവാര്‍ഡ് നല്‍കുന്നതെന്ന് ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ്സ് ഓഫീസറുമായ നികേഷ് അറോറ പറഞ്ഞു.

republic-day-india-google-doodleജനങ്ങളുടെ ജീവിതം നിലവാരം ഉയര്‍ത്തുന്നതിന് സാങ്കേതികതയിലൂടെ നലകിയ സേവനങ്ങള്‍ മാനിച്ചാണ് ഗ്ലോബല്‍ ഇംപാക്ട് ചാലഞ്ച് ഇന്‍ ഇന്ത്യപുരസ്ക്കാരത്തിന് സംഘടനകളെയും വ്യക്തികളേയും തെരഞ്ഞെടുക്കുന്നത്. മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കും മുന്നൂ കോടി രൂപ വീതമാണ് ഗൂഗിള്‍ നല്‍കുന്നത്.  രജിസ്‌ട്രേഡ് നോണ്‍പ്രോഫിറ്റ് സംഘടനകള്‍ക്ക് സെപ്റ്റംബര്‍ അഞ്ചുവരെ ഇതിലേക്ക് അപേക്ഷിക്കാനാവും

ഇന്ത്യയില്‍ നിന്നും ലോകത്തെ മറ്റുഭാഗങ്ങളില്‍ നിന്നുമുള്ള ഗൂഗിള്‍ ഉപഭോക്താക്കള്‍ ഈ പ്രോജക്ടുകള്‍ വിലയിരുത്തുകയും മികച്ച പത്ത് സംഘടനകളെ ഒക്‌ടോബര്‍ 21 ന് പ്രഖ്യാപിക്കുകയും ചെയ്യും. ഒക്‌ടോബര്‍ 31-ന് രാം ശ്രീറാം. ജാക്വലിന്‍ ഫുള്ളര്‍, ആനു ആഗ, ജയന്ത് സിന്‍ഹ, നികേഷ് അറോറ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനല്‍ പത്ത് സംഘടനകളില്‍ നിന്ന് മികച്ച മൂന്ന് സംഘടനകളെ തെരഞ്ഞടുക്കും. മറ്റൊന്നിനെ ഗൂഗിള്‍ ഉപഭോക്താക്കള്‍ വോട്ടെടുപ്പിലൂടെയാണ് തീരുമാനിക്കുക. വോട്ടെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് ഫാന്‍ ഫേവറൈറ്റ് പുരസ്കാരമാണ് ലഭിക്കുക.

You must be logged in to post a comment Login