സ്വാശ്രയ പ്രശ്‌നം: ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

chennithalaതിരുവനന്തപുരം: സ്വാശ്രയ സമരം സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒത്തു തീര്‍പ്പ് അട്ടിമറിച്ചത് പിണറായിയാണ്. മുഖ്യമന്ത്രിയുടെ ഈ നടപടിയ്ക്ക് കേരളത്തിലെ ജനങ്ങള്‍ മാപ്പു നല്‍കില്ല ചെന്നിത്തല പറഞ്ഞു.

വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രതിപക്ഷ നേതാക്കളെ വന്നു കണ്ട് ഫീസുകുറയ്ക്കാന്‍ തയാറാണെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് ഇതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഫീസ് കുറയ്ക്കാമെന്നു പറഞ്ഞത് മാനേജ്മെന്റുകളാണ്. ഇക്കാര്യത്തിൽ തനിക്കും പ്രശ്നമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. പിന്നീടു യോഗത്തിൽ മാനേജ്മെന്റുകളോടു മുഖ്യമന്ത്രി കയർത്തു. മുഴുവൻ കരാറും മാറ്റുമെന്നു മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം നിലപാടുകളിൽനിന്നു കരണം മറിഞ്ഞു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു. പിണറായിയുടെ നിലപാട് നീതികരിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി ആരോഗ്യവകുപ്പു മന്ത്രിയോടും വകുപ്പു സെക്രട്ടറിയോടും മോശമായി പെരുമാറിയതിനു 30ലേറെ പേര്‍ സാക്ഷികളാണെന്നും ചെന്നിത്തല പറഞ്ഞു.

വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഫീസ് കുറയ്ക്കാമെന്നു പറഞ്ഞത് മാനേജ്മെന്റുകളാണ്. ഇക്കാര്യത്തിൽ തനിക്കും പ്രശ്നമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. പിന്നീടു യോഗത്തിൽ മാനേജ്മെന്റുകളോടു മുഖ്യമന്ത്രി കയർത്തു. മുഴുവൻ കരാറും മാറ്റുമെന്നു മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം നിലപാടുകളിൽനിന്നു കരണം മറിഞ്ഞു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷം രാവിലെ നിയമസഭ സ്തംഭിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള നിർത്തിവച്ചെങ്കിലും പിന്നീടു സഭ ചേർന്നപ്പോഴും പ്രതിപക്ഷ ബഹളം തുടർന്നു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് അവർ ആവശ്യപ്പെട്ടു. സ്വാശ്രയ പ്രശ്നം തീരും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും അവർ അറിയിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റേതു നിർഭാഗ്യകരമായ നിലപാടാണെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു വിഷയത്തിൽ സഭ തുടർച്ചയായി സ്തംഭിപ്പിക്കുന്നതു ശരിയായ നടപടിയല്ലെന്ന് അദ്ദേഹം അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുമായി ചർച്ച നടത്തി. മന്ത്രിമാരായ എ.കെ.ബാലനും കെ.കെ.ശൈലജയും സ്പീക്കറുമായി ചർച്ച നടത്തി.

എന്നാൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇന്നത്തെയും നാളത്തെയും സഭാ നടപടികൾ വെട്ടിച്ചുരുക്കി. ഇതിനായി മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. പത്തുദിവസത്തെ അവധിക്കുശേഷമാണ് ഇനി സഭ വീണ്ടും ചേരുക.

സ്വാശ്രയ പ്രശ്നത്തിൽ സർക്കാരിനു പരിമതിയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതു പ്രതിപക്ഷത്തിനും അറിയാം. പ്രതിപക്ഷം ഉന്നയിച്ച പ്രശ്നങ്ങളിൽ സമവായമുണ്ടാക്കാനാണു ശ്രമിച്ചത്. ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും ആക്ഷേപിച്ചെന്ന വാർത്ത കെട്ടുകഥയാണ്. തന്റെ പിടിവാശിയല്ല കാര്യങ്ങൾ വഷളാക്കിയത്. തന്നെ ആക്ഷേപിച്ചാൽ സമരം തീരില്ല. സമരം അവസാനിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാൽ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കോൺഗ്രസ് എംഎൽഎമാരായ വി.ടി.ബൽറാം, റോജി എം.ജോൺ എന്നിവരുടെ നിരാഹാരം സമരം തുടരുന്നു. മുസ്‌ലിം ലീഗ് അംഗങ്ങളായ പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം എന്നിവരും അനുഭാവ സത്യഗ്രഹം നടത്തുന്നുണ്ട്.

You must be logged in to post a comment Login