സ്വിമ്മിങ് പൂളില്‍ ഹോട്ട് യോഗയുമായി യാമി ഗൗതം; വീഡിയോ വൈറല്‍

 

Image result for yami gautam yoga

യോഗ ഇല്ലാതൊരു ദിനമില്ല സിനിമ താരങ്ങള്‍ക്ക് ഇപ്പോള്‍. താരങ്ങളുടെ സൗന്ദര്യ രഹസ്യത്തിലെ പ്രധാനി ഈ യോഗ ആണ് എന്നാണു പലരും പറയുന്നതു പോലും. അതുകൊണ്ട് അത് അസാധാരണ കാര്യമൊന്നുമല്ല. പക്ഷേ ഈ യാമി ഗൗതമിന്റെ കാര്യവും അതുപോലെയല്ല. താരം യോഗ ചെയ്യുന്ന വീഡിയോ വൈറലാകുകയാണ്. കാരണം രസകരമാണ്.

വെള്ളത്തിനടിയിലാണ് താരത്തിന്റെ യോഗാഭ്യാസം. കറുത്ത വസ്ത്രങ്ങളണിഞ്ഞ് സ്‌റ്റൈലനായി തലമുടിയൊക്കെ കെട്ടിവച്ച് ഹോട്ട് ലുക്കിലാണ് താരം. യോഗ ട്രെയിനര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് താരത്തിന്റെ യോഗ. പലപ്പോഴും അത് അതേപടി അനുകരിക്കാന്‍ യാമി പാടുപെടുന്നുണ്ട്. എന്തായാലും താരം ഇത് ഏറെ ആസ്വദിച്ചു ചെയ്യുന്നുവെന്ന് വീഡിയോയില്‍ വ്യക്തം. താരങ്ങള്‍ യോഗ ചെയ്യുന്ന വീഡിയോകളും ദൃശ്യങ്ങളും പലപ്പോഴും വൈറലാകാറുണ്ടെങ്കിലും യാമിയുടെ ഈ പ്രവൃത്തി ഏറെ കൗതുകമുണര്‍ത്തുന്നു.

ഹീറോ എന്ന മലയാളം ചിത്രത്തിലുള്‍പ്പെടെ നായികയായ താരമാണ് യാമി. ഹൃത്വിക് റോഷന്റെ കാബിലിലെ നായിക വേഷം ഏറെ ശ്രദ്ധ നേടി. തമിഴ്, തെലുങ്ക്, പഞ്ചാബി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

 

Image result for yami gautam yoga

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

You must be logged in to post a comment Login